Header Ads

  • Breaking News

    +2 വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍


    പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. 
    സംഭവത്തില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ ഭരണിക്കാവ് ആയിക്കുന്നം ചരണിക്കല്‍ വീട്ടില്‍ അനന്ദുവാണ് അറസ്റ്റിലായത്. ഇയാളെ ശാസ്താംകോട്ട പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. തങ്ങള്‍ പ്രണയത്തിലായിരുന്നെന്നും എന്നാല്‍ മറ്റ് ചില കാരണങ്ങളാണ് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ കാരണമെന്നുമാണ് അനന്ദുവിന്റെ മൊഴി.പ്രണയം നിരസിച്ചതിനാലാണ് അനന്ദു ആക്രമിച്ചത് എന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. 
    ജൂലായ് ഒന്നിന് പുലര്‍ച്ചെ 1.30ഓടെയായിരുന്നു സംഭവം. ടെറസിലൂടെ വീട്ടില്‍ കടന്ന അനന്ദു പെണ്‍കുട്ടിയുടെ മുറിയില്‍ കയറി സ്ക്രൂ ഡ്രൈവര്‍‌ ഉപയോഗിച്ച്‌ അടിവയറ്റില്‍ കുത്തുകയായിരുന്നു. നിലവിളി കേട്ട് മാതാപിതാക്കള്‍ അടുത്ത മുറിയില്‍ നിന്ന് ഓടി എത്തുമ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. രക്തത്തില്‍ കുളിച്ചു കിടന്ന പെണ്‍കുട്ടിയെ ഉടന്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad