Header Ads

  • Breaking News

    അര്‍ജന്റീന v/s ബ്രസീല്‍ മത്സരം വരുന്നു


    ലോകം കുറച്ചധികം നാളായി ബ്രസീല്‍ v/s അര്‍ജന്റീന മത്സരത്തിനായി കാത്തിരിക്കുന്നത്. കോപ്പ അമേരിക്കയില്‍ 2007ല്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. അന്ന് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീല്‍ ജയിച്ചത്. അതിന് മുമ്പ് 2004 കോപ്പയിലും ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നു. അന്ന് ജയം നീലക്കാരുടെയൊപ്പമായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് അന്ന് അര്‍ജന്റീന ജയിച്ചത്.

    അവസാനമായി ഇരുടീമും ബിഗ് സ്റ്റേജില്‍ നേര്‍ക്കുനേര്‍ വന്നത് ബീജിങ് ഒളിംപിക്‌സിന്റെ സെമി ഫൈനലിലാണ്. അന്ന് ബാര്‍സിലോന താരങ്ങളായ മെസിയും റൊണാള്‍ഡീഞോയുമായിരുന്നു നേര്‍ക്കുനേര്‍. മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് കാനറികളെ അര്‍ജന്റീന തകര്‍ത്തത്.
    ഇതുവരെ 110 മത്സരങ്ങളിലാണ് കോണ്ടിനന്റ് റൈവറീസ് നേര്‍ക്കുനേര്‍ വന്നത് അതില്‍ 47 കളി ബ്രസീല്‍ ജയിച്ചപ്പോള്‍ 38 മത്സരത്തില്‍ അര്‍ജന്റീന വിജയിച്ചു. 165 ഗോളുകളാണ് ബ്രസീല്‍ സ്‌കോര്‍ ചെയ്തത്. അര്‍ജന്റീന അഞ്ച് പടി കടന്ന് 170 എണ്ണം അടിച്ചു.

    ബിഗ് മാച്ച് ഇവന്റില്‍ ജയം തുല്യമാണ്. ലോകകപ്പില്‍ രണ്ട് കളി അര്‍ജന്റീനയും അഞ്ച് തവണ ബ്രസീലും ജയിച്ചു. കോപ്പയില്‍ എന്നാല്‍ അര്‍ജന്റീനയ്ക്കാണ് മുന്‍തൂക്കം 14 കളി ജയിച്ചിട്ടുണ്ട്. കാനറികളാകട്ടെ എട്ട് കളിയില്‍ മാത്രം.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad