Header Ads

  • Breaking News

    ഫേസ്ബുക്ക് മാറുന്നു; പുതിയ അപ്‌ഡേറ്റ് ഇൻസ്റ്റഗ്രാം മോഡലിലേക്ക്


    സോഷ്യൽ മീഡിയയിലൂടെ, പ്രത്യേകിച്ച് ഫേസ്ബുക്കിലൂടെ ആളുകളെ സ്റ്റോക്ക് ചെയ്യാത്തവരായി ആരാണുള്ളത് ? മിക്കവരും പ്രൊഫൈൽ പിക്ച്ചർ അടക്കം സൂം ചെയ്ത് നോക്കും. എന്നാൽ ഇത്തരക്കാർക്ക് പിടി വീഴുന്ന തരത്തിലാണ് ഫേസ്ബുക്കിന്റെ പുതിയ അപ്‌ഡേറ്റ് വന്നിരിക്കുന്നത്.

    പലപ്പോഴും സൂം ചെയ്യാനായി ഡബിൾ ടാപ് ചെയ്യാറുണ്ട് നാം. എന്നാൽ പുതിയ അപ്‌ഡേറ്റ് പ്രകാരം ഡബിൾ ടാപ്പ് ചെയ്താൽ ‘ലൈക്ക്’ ആവും. ഇൻസ്റ്റഗ്രാമിലാണ് ഈ ഫീച്ചർ ഉണ്ടായിരുന്നത്. ഡബിൾ ടാപ്പ് ചെയ്ത് ലൈക്ക് അടിക്കുക ന്നെത് ഇൻസ്റ്റഗ്രാമിന്റെ മാത്രം ഫീച്ചറായിരുന്നു. എന്നാൽ ഇത് ഇനി ഫേസ്ബുക്കും അഡോപ്റ്റ് ചെയ്തിരിക്കുകയാണ്. നിലവിൽ എല്ലാ ഉപഭോക്താക്കൾക്കും അപ്‌ഡേറ്റ് ലഭ്യമാണോ എന്ന് അറിയില്ല. സോഷ്യൽ മീഡിയ കൺസൾട്ടന്റായ മാറ്റ് നവാരയാണ് ഇതാദ്യം ശ്രദ്ധിക്കുന്നത്.

    സ്റ്റോക്കിംഗിനെതിരെ മനഃപ്പൂർവ്വം അവതരിപ്പിച്ച അപ്‌ഡേറ്റ് അല്ലെങ്കിൽ കൂടിയും ഇത് സ്റ്റോക്കോഴ്‌സിന് വിനയായിരിക്കുകയാണ്. ഈ അപ്‌ഡേറ്റ് അറിയാതെ അബദ്ധവശാൽ ഫോട്ടോ സൂം ചെയ്യാൻ വേണ്ടി ഡബിൾ ടാപ് ചെയ്താൽ ഇനി ചിത്രം ലൈക്ക് ആവും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad