Header Ads

  • Breaking News

    ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിക്കും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും കുത്തേറ്റു


    തിരുവനന്തപുരം അണ്ടൂർക്കോണത്ത് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയ്ക്കും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയ്ക്കും കുത്തേറ്റു.
    ഇന്നലെ രാത്രിയാണ് സംഭവം. ഡിവൈഎഫ്ഐ അണ്ടൂർക്കോണം മേഖലാ സെക്രട്ടറി അഡ്വ. റഫീഖ് എആർ, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഹരീഷ് എന്നിവർക്കാണ് കുത്തേറ്റത്.
    ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരെന്ന് സിപിഐഎം ആരോപിച്ചു. അണ്ടൂർക്കോണം മേഖലയിലെ കുന്നിൻപുറത്തെ ഡിവൈഎഫ്ഐ കൊടി എടുത്ത് മാറ്റിയതുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തിന്റെ തുടർച്ചയായിട്ടാണ് രാത്രിയോടെ ആക്രമണം നടന്നത്.
    ശശി തരൂരിന്റെ വിജയവുമായി ബന്ധപ്പെട്ട് സ്വീകരണം നൽകിയത് മുതൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ബോധപൂർവ്വം പ്രദേശത്ത് സംഘർഷം നടത്താൻ ശ്രമിച്ചിരുന്നുവെന്നും സിപിഐഎം ആരോപിക്കുന്നു. പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad