Header Ads

  • Breaking News

    കുന്നോത്ത് പറമ്പിൽ യുവമോർച്ചാ നേതാവിന്റെ വീടിനു നേരെ അക്രമം.. ബൈക്ക് അഗ്നിക്കിരയാക്കി. പ്രദേശത്ത് ഹർത്താൽ

    പാനൂർ : യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻറ് കെ.സി.ജിയേഷിന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും പൂർണ്ണമായും തീവച്ച് നശിപ്പിച്ചു. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. അക്രമത്തിൽ പ്രതിഷേധിച്ച് കുന്നോത്തുപറമ്പ് ടൗണിൽ ഇന്ന് വൈകു.6 മണി വരെ യുവമോർച്ച ഹർത്താൽ പ്രഖ്യാപിച്ചു. വൈകുന്നേരം 5 മണിക്ക് കുന്നോത്ത് പറമ്പ് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തും. താഴെ കുന്നോത്തുപറമ്പിൽ നിന്നും പാറാട് വരെയാണ് പ്രകടനം നടത്തുക. വിവരമറിഞ്ഞ് ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് സ്ഥലം സന്ദർശിച്ചു. സി.പി.എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നും പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും പി. സത്യപ്രകാശ് പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad