കുലുക്കി സര്‍വ്വത്ത് എന്ന വന്മരം വീണു; കേരളത്തില്‍ ഫുള്‍ജാര്‍ സോഡ തരംഗം
കേരളത്തിലെ യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് ഫുൾ ജാർ സോഡ. നമ്മുടെ കുലുക്കി സർബത്തിന്റെ വേറൊരു രൂപമാണ് ഫുൾജാർ സോഡ. എന്നാൽ ചേരുവകൾ ഗ്ലാസിലൊഴിച്ച് സോഡ ചേർക്കുന്ന രീതി വ്യത്യസ്തമാണ്.
വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഫുൾജാർ സർബത്തിന് ആവശ്യക്കാരേറയാണ്. ധാരാളം ആളുകൾ ഫുൾജാർ സോഡയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ സോഷ്യൽ മീഡിയയിലും ആളിപ്പോൾ സ്റ്റാറാണ്.”കുലുക്കി സര്‍ബത്തെന്ന വന്‍മരം വീണു ഇനിയാര് എന്ന ചോദ്യത്തിന് ഫുള്‍ജാറാണ് ഉത്തരം എന്നെഴുതി സമൂഹമാധ്യമങ്ങളില്‍ അടിക്കുറിപ്പിട്ട് വീഡിയോ പോസ്റ്റുചെയ്യുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്.

ليست هناك تعليقات
إرسال تعليق