Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട


    മട്ടന്നൂർ:
    കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ദോഹയിൽനിന്നും കണ്ണൂർ  വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.15 കിലോ സ്വർണമാണ്  പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ 4.55 ന് ഇൻഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശികളായ കെ ഷംസുദ്ദീൻ, അസമിൽ ഷാ മുഹമ്മദ്‌ എന്നിവരാണ് പിടിയിലായത്. ഗുളികയുടെ മാതൃകയിലുള്ള പേസ്റ്റ് രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് ഡിആർഐയും കസ്റ്റംസും ചേർന്ന് നടത്തിയ പരിശോധയിലാണ് സ്വർണം കണ്ടെടുത്തത‌്.

    ഒരാഴ്ചമുമ്പ് അബുദാബിയിൽനിന്ന് ഗോ എയർ വിമാനത്തിലെത്തിയ നിലമ്പൂർ സ്വദേശികളായ ഷർഫദ്, സിദ്ദിഖ് എന്നിവരിൽനിന്ന് 3. 300 കിലോഗ്രാം സ്വർണം പിടികൂടിയിരുന്നു. മൈക്രോവേവ് ഓവനിൽ ഒളിച്ചുവച്ച 24 സ്വർണ ബിസ്കറ്റും ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിച്ചുവച്ച സ്വർണവുമാണ് അന്ന് പിടികൂടിയത്


    ليست هناك تعليقات

    Post Top Ad

    Post Bottom Ad