Header Ads

  • Breaking News

    സംസ്ഥാനത്ത് ശൈശവ വിവാഹം; വിവരം അറിഞ്ഞത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ എത്താത്തത്


    സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂര്‍ ജില്ലയിലെ വനമേഖലയായ അതിരപ്പിള്ളി വാഴച്ചാല്‍ അടിച്ചിരിതൊട്ടി ആദിവാസി ഊരിലാണ് 14 വയസ്സുകാരിയെ 16 വയസ്സുകാരന്‍ വിവാഹം ചെയ്തതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ആദിവാസി ഊരിലെ ആചാരപ്രകാരമായിരുന്നു വിവാഹം.
    ചാലക്കുടി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനികൂടിയായ പെണ്‍കുട്ടി ക്ലാസില്‍ വരാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ വിവാഹവാര്‍ത്തകള്‍ പുറത്തുവന്നത്.
    മാസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ വിവാഹം കഴിച്ചുവിടുകയായിരുന്നു. കുട്ടിയുടെ വാഴച്ചാലില്‍ നിന്നും മലക്കപ്പാറയിലേക്കാണ് കുട്ടിയെ വിവാഹം ചെയ്തയച്ചിരിക്കുന്നത്.
    ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചിരുന്ന പെണ്‍കുട്ടി ഈ അധ്യയന വര്‍ഷം ആരംഭിച്ചിട്ടും ക്ലാസിലെത്തിയിരുന്നില്ല. സാധാരണയായി പെണ്‍കുട്ടികള്‍ അവധിക്ക് വീട്ടിലേക്ക് പോയാലും തിരികെ എത്താന്‍ വൈകാറുണ്ട്. അതിനാല്‍ ആദ്യഘട്ടത്തില്‍ ഇത്തരത്തില്‍ അന്വേഷണം നടത്തിയിരുന്നുമില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad