കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷാ അധികരമേറ്റു
കേന്ദ്രആഭ്യന്തരമന്ത്രിയായി അമിത് ഷാ അധികരമേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെത്തിയാണ് അമിത് ഷാ ചുമതലയേറ്റത്. ആദ്യമായാണ് അമിത് ഷാ കേന്ദ്ര മന്ത്രി സഭയിലേക്കെത്തുന്നത്. നരേന്ദ്രമോദിയ്ക്കു ശേഷം രണ്ടാമന്‍ എന്ന നിലയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ചുമതല അദ്ദേഹം ഏറ്റെടുക്കുന്നത്.കര്‍ക്കശക്കാരനെന്ന നേതാവെന്ന നിലയില്‍ കര്‍ശനമായ നിയമ നടത്തിപ്പുകള്‍ അമിത് ഷായുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ചുമതലയേറ്റെടുത്തശേഷം വിവിധ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും അമിത് ഷായെ സ്വീകരിച്ചു.ആഭ്യന്തര മന്ത്രാലയത്തിന്‍റെ ചുമതലയുണ്ടായിരുന്ന രാജ്‌നാഥ് സിങ്ങുമായി സംസാരിച്ച ശേഷമാണ് അമിത് ഷാ ചുമതലയേറ്റത്. കൂടുതല്‍ മന്ത്രിമാരുമായി അമിത്ഷാ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. ഇതേ സമയം നിര്‍മ്മലാ സീതാരാമന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്നു സംബന്ധിച്ച വാര്‍ത്തയും പുറത്തു വരുന്നുണ്ട്.

ليست هناك تعليقات
إرسال تعليق