Header Ads

  • Breaking News

    കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താളത്തില്‍ ആന്റി ഹൈജാക്കിംഗ് മോക്ക് ഡ്രില്‍ നടത്തി


    മട്ടന്നൂര്‍:

    കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താളത്തില്‍ ആന്റി ഹൈജാക്കിംഗ് മോക്ക് ഡ്രില്‍ നടത്തി. വിമാനം തട്ടിക്കൊണ്ടുപോകുന്നതോ നിയന്ത്രണം ഏറ്റെടുക്കുന്നതോ ആയ സാഹചര്യങ്ങളില്‍ കൈക്കെള്ളേണ്ട നടപടികള്‍ പരിശീലിക്കുന്നതിനാണിത്. ഏതെങ്കിലും വിമാനം തട്ടിയെടുത്തു കണ്ണൂരിലിറക്കുകയോ കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന വിമാനത്തിന്റെ നിയന്ത്രണം ആരെങ്കിലും ബലം പ്രയോഗിച്ചു കൈവശപ്പെടുത്തുകയോ ചെയ്താല്‍ അതിനെ കര്‍ശനമായി നേരിടാന്‍ ഉള്ള പരിശീലനമായിരുന്നു ഇത്.

    മോക്ക് ഡ്രില്ലിന് ശേഷം ഡ്രില്ലിനെക്കുറിച്ചു അവലോകന യോഗം നടത്തുകയും വിശദമായി എയ്‌റോഡ്രോം കമ്മിറ്റിയും സപ്പോര്‍ട്ടിംഗ് കമ്മിറ്റി അംഗങ്ങളും മറ്റു പ്രധാന ഉദ്യോഗസ്ഥരും ചേര്‍ന്ന് കൂടുതല്‍ ജാഗ്രത വേണ്ട കാര്യങ്ങളില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍

    നല്‍കുകയും ചെയ്തു. തലശേരി സബ് കളക്ടര്‍ കെ.ആസിഫ് , ഇരിട്ടി ഡിവൈ.എസ്. പി സാജു എബ്രഹാം , സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്. പി സജേഷ് വാഴപ്പള്ളില്‍ ,കസ്റ്റംസ് അസിറ്റന്റ് കമ്മീഷണര്‍ മധുസൂദനന്‍ ഭട്ട്, കിയാല്‍ സി .ഒ.ഒ ഉത്പല്‍ ബറുവ,എ ടി .എസ്. ഇന്‍ ചാര്‍ജ്/ഡിജിഎം പ്രദീപ് കുമാര്‍ , സീനിയര്‍ മനേജര്‍ ബിനു ഗോപാല്‍ , സി. എസ് . ഒ വേലായുധന്‍ , ഇമിഗ്രേഷന്‍ എ സി ഐ ഓ പ്രമോദന്‍ സി. കെ. ,ഫയര്‍ ആന്‍ഡ് സേഫ്റ്റി മനേജര്‍ ശശി , കിയാല്‍ സീനിയര്‍ മനേജര്‍ രജേഷ് പൊതുവാള്‍ സീനിയര്‍ സെക്യൂരിറ്റി ഒബ്‌സര്‍വര്‍മാര്‍ , മറ്റു ഏജന്‍സി പ്രതിനിധികള്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad