Header Ads

  • Breaking News

    കൈത്തറിത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ് വിതരണം: അപേക്ഷ ക്ഷണിച്ചു


    കേരള കൈത്തറിത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 30-ാം വാര്‍ഷികം പ്രമാണിച്ച്‌ ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2019 മാര്‍ച്ചിലെ പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2019 മാര്‍ച്ച്‌ 31ന് ക്ഷേമനിധിയില്‍ രണ്ടു വര്‍ഷം അംഗത്വം പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.
    നിര്‍ദിഷ്ട ഫോറത്തിലുള്ള പൂരിപ്പിച്ച അപേക്ഷ പ്ലസ്ടു സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ക്ഷേമനിധി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ജൂണ്‍ 30ന് മുമ്ബ് സമര്‍പ്പിക്കണം. ഫോം ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളില്‍ നിന്നും കണ്ണൂരിലുള്ള ഹെഡ്ഡോഫീസില്‍ നിന്നും ലഭിക്കും. തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ചു രൂപ സ്റ്റാമ്ബ് പതിച്ച സ്വന്തം വിലാസമെഴുതിയ കവര്‍ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള കൈത്തറിത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, താളിക്കാവ്, കണ്ണൂര്‍-670001 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad