കാഞ്ഞിരകൊല്ലിയിൽ ബൈക്ക് യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം. ആക്രമണത്തിനിരയായ യുവാവിനെ കാണ്മാനില്ല
കണ്ണൂര്‍:
കാഞ്ഞിരക്കൊല്ലിയിലെ ശാന്തിനഗര്‍ റോഡില്‍ കാട്ടാനയുടെ ആക്രമണത്തിനിരയായ യുവാവിനെ കാണാതായി. ബുധനാഴ്ച രാത്രി എട്ടരയോടൊണ് സംഭവം. ബൈക്കില്‍ വരികയായിരുന്ന യുവാവിനു നേരെയാണ് കാട്ടാന ആക്രമിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആനയുടെ ആക്രമണത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണെന്നും നാട്ടുകാര്‍ പറഞ്ഞു. കാണാതായ യുവാവിനായി നാട്ടുകാര്‍ തിരച്ചില്‍ തുടരുകയാണ്. പോലിസും വനപാലകരും സ്ഥലത്ത് എത്തിയിട്ടുണ്ട്


ليست هناك تعليقات
إرسال تعليق