യാത്രക്കാരന്‍ മരിച്ചു: തിരുവനന്തപുരത്ത് വിമാനം അടിയന്തിരമായി തിരിച്ചിറക്കി
യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയര്‍ന്ന വിമാനം അടിയന്തിരമായി തിരിച്ചറക്കി. എന്നാല്‍ യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തിരുവനന്തപുരം പാച്ചലൂര്‍ സ്വദേശി സന്തോഷ് കുമാര്‍ (56) ആണ് മരിച്ചത്.
ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ AI 967 വിമാനത്തിലാണ് സംഭവം. രാത്രി എട്ടരയോടെയാണ് വിമാനം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. 9.15 ഓടെയാണ് സന്തോഷ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിമാനത്തില്‍ വച്ച് തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും നില ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞതോടെ വിമാനം തിരിച്ച് തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. പത്ത് മണിയോടെ വിമാനം തിരുവനന്തപുരത്ത് തിരിച്ചിറക്കിയെങ്കിലും സന്തോഷ് കുമാറിന് മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

ليست هناك تعليقات
إرسال تعليق