കേന്ദ്രസഹമന്ത്രി വി. മുരളീധരന് വധഭീഷണി; കോഴിക്കോട് സ്വദേശി കസ്റ്റഡിയിൽ
കേന്ദ്രസഹമന്ത്രി വി. മുരളീധരനെതിരെ വധഭീഷണി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണറുടെ ഫോണിലേക്കാണ് ഭീഷണിസന്ദേശമെത്തിയത്. സംഭവത്തില്‍ കോഴിക്കോട് കൊളത്തറ സ്വദേശിയും സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥനുമായ ബാദലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ സ്പെഷല്‍ ബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്. സന്ദേശമയച്ച മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ليست هناك تعليقات
إرسال تعليق