കണ്ണൂർ വിമാനത്താവളത്തിൽ പാർക്ക് നിർമിക്കും
മട്ടന്നൂർ:
കണ്ണൂർ വിമാനത്താവളത്തിന്റെ ഭാഗമായി പാർക്ക് നിർമിക്കാൻ വിമാനത്താവള കമ്പനിയായ കിയാൽ ടെൻഡർ ക്ഷണിച്ചു.
വിമാനത്താവള ടെർമിനൽ കെട്ടിടത്തിന് സമീപത്താണ് യാത്രക്കാർക്ക് സമയംചെലവിടാവുന്നവിധത്തിലുള്ള പാർക്ക് നിർമിക്കുന്നത്. ടെർമിനൽ കെട്ടിടത്തിന് മുന്നിലായി വ്യാപാരസ്ഥാപനങ്ങൾ തുടങ്ങുന്നതിനും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
കുട്ടികൾക്കുള്ള കളിസ്ഥലം, ഷെൽട്ടറുകൾ, ഐസ്‌ക്രീം പാർലർ, ഫുഡ് ബിവറേജ് ഔട്ട്‌ലെറ്റുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, പാർക്കിങ് ഏരിയ തുടങ്ങിയവ പാർക്കിൽ ഉൾപ്പെടും. 14.65 ഏക്കറിലാണ് പാർക്ക് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. നിശ്ചിതവരുമാനം കിയാലിന് ലഭിക്കുന്ന തരത്തിലായിരിക്കും പാർക്കിന്റെ നടത്തിപ്പ്.
യാത്രക്കാരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നവിധത്തിലാണ് പാർക്കും അനുബന്ധ വ്യാപാരസ്ഥാപനങ്ങളും നിർമിക്കുക.
ടെർമിനൽ കെട്ടിടത്തിന് മുന്നിലായി 21 ഏക്കറിലാണ് വ്യാപാരസ്ഥാപനങ്ങൾ തുടങ്ങുന്നത്.
ടെർമിനൽ കെട്ടിടത്തിനകത്ത് നിലവിൽ ഏതാനും കഫ്റ്റീരിയകളും റീട്ടെയിൽ ഷോറൂമുകളും പ്രവർത്തിക്കുന്നുണ്ട്.

ليست هناك تعليقات
إرسال تعليق