Header Ads

  • Breaking News

    തളിപ്പറമ്പിൽ ക്വാര്‍ട്ടേഴ്സില്‍ കയറി മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍


    ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ കയറി മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. പരിയാരം ഇരിങ്ങല്‍ സ്വദേശിയും ഇപ്പോള്‍ കാസര്‍ഗോഡ് താമസക്കാരനുമായ കോട്ടത്തില്‍ വീട്ടില്‍ കെ.വി ഹരി35നെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.പി.ഷൈന്‍ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് നഗരസഭാ ഓഫീസിന് സമീപം താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി നസറുല്‍ ഇസ്ലാം ഖാന്‍ എന്നയാളുടെ 2720 രൂപയും അധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് ഉള്‍പ്പെടുന്ന പേഴ്സുമാണ് മോഷ്ടിച്ചത്. ഇവര്‍ കയ്യോടെ പിടികൂടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad