Header Ads

  • Breaking News

    കണ്ണൂരിൽ വൈദിക വിദ്യാർത്ഥിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവർച്ചചെയ്ത കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ

    കണ്ണൂർ: 
    കത്തികാട്ടി ഭീഷണിപ്പെടുത്തി വൈദിക വിദ്യാർത്ഥിയുടെ എടിഎം കാർഡും മൊബൈൽ ഫോണും കവർച്ച ചെയ്തയാൾ അറസ്റ്റിൽ. കുപ്രസിദ്ധ കുറ്റവാളി കണ്ണൂർ കക്കാട് കുഞ്ഞിപ്പള്ളിയിലെ മസിൽ നിയാസ് എന്ന കുഞ്ഞി വളപ്പിൽ നിയാസുദ്ദീൻ (35)നെയാണ് കണ്ണൂർ ഡിവൈഎസ്പിയുടെ ഷാഡോ ടീംമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
    കഴിഞ്ഞ മാസം 24 ന് രാത്രിയിലായിരുന്നു സംഭവം. ചെങ്ങന്നൂർ സ്വദേശിയായ വൈദിക വിദ്യാർത്ഥി കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തി ആലക്കോട്ടെക്ക് പോകാൻ വഴി ചോദിച്ചപ്പോൾ കണ്ണൂർ ബസ്റ്റാന്റ്കാണിച്ചു തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അണ്ടർ ബ്രിഡ്ജിന് സമീപമെത്തിച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി എടിഎം കാർഡും മൊബൈലും കവർച്ച ചെയ്യുകയായിരുന്നു.

    എ ടി എം കാർഡ് ഉപയോഗിച്ച് 8000 രൂപ പിൻവലിക്കുകയും ചെയ്തു. വൈദിക വിദ്യാർത്ഥി കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തത് വിവാദമായതിനെ തുടർന്ന് ഡിവൈഎസ്പി കെ.വി വേണുഗോപാൽ ഇടപെടുകയായിരുന്നു.

    കണ്ണൂർ ടൗൺ സ്റ്റേഷനിൽ മാത്രം 5 കവർച്ച കേസുകളിൽ പ്രതിയായ ഇയാൾ ആന്ധ്രയിൽ നിന്ന് 50 കിലോ കഞ്ചാവ് കടത്തിയതിന് അവിടെ പിടിയിലായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad