Header Ads

  • Breaking News

    കുപ്പം പുഴ കയ്യേറി അധികൃതയുടെ ഒത്താശയോടെ തകൃതിയായ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതായി ആക്ഷേപം


    തളിപ്പറമ്പ്: 
    കുപ്പം പുഴ കയ്യേറി അധികൃതയുടെ ഒത്താശയോടെ തകൃതിയായ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതായി ആക്ഷേപം. ദേശീയപാതയില്‍ നിന്നും മംഗലശേരിയിലേക്കുള്ള റോഡിൽ ചാലത്തൂരിലാണ് പുഴ കയ്യേറി ചെങ്കല്ലുപയോഗിച്ച് മതില്‍ നിര്‍മ്മിക്കുന്നത് . പുഴയരികിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. എന്നാല്‍ ഇചത്തരത്തിലൊരു നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ബന്ധപ്പെട്ടവര്‍ അനുമതി തേടിയിട്ടില്ലെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. എന്നാല്‍ അധികൃതരുടെ മൗനാനുവാദത്തോടെയാണ് നിര്‍മ്മാണം നടക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad