Header Ads

  • Breaking News

    കടല്‍പ്പാലത്ത് വച്ച് സെല്‍ഫിയെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തി


    തലശ്ശേരി: 
    പിണറായി സ്വദേശികളായ രണ്ടു വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. കടല്‍പ്പാലത്തിൽ നിന്നു സെല്‍ഫിയെടുക്കുന്നതിനിടെ ശക്തമായി കാറ്റില്‍ കടലിലേക്ക് വീഴാന്‍ പോവുകയായിരുന്നു വിദ്യാര്‍ഥികള്‍ഉടന്‍ തന്നെ തൂണില്‍ പിടിച്ചു തൂങ്ങി നിൽക്കുകയായിരുന്നു. ഇതു കണ്ടു വന്ന മത്സ്യതൊഴിലാളികള്‍ വിദ്യാര്‍ഥികളെ പിടിച്ചു കരയ്ക്കു കയറ്റി. ഇരുവരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കടൽ പാലത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടും വിലക്കും ലംഘിഭാഗത്തച്ചു ആളുകൾ എത്തുന്നതായി മത്സ്യതൊഴിലാളികൾ പറഞ്ഞു. പ്രദേശവാസികൾ താൽകാലികമായി പ്രവേശനം കടൽപ്പാലത്തിൽ നിരോധിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെയാണ് കടൽ ക്ഷോഭം രൂക്ഷമായത്. തലശ്ശേരി കടൽപ്പാലം ഗോപാൽ പേട്ട ഭാഗങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായത്. ശകതമായ കടൽക്ഷോഭം മൂലം ഇവിടങ്ങളിലെ തീരപ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad