Header Ads

  • Breaking News

    തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിന് സമീപം വീടിന് തീപിടിച്ചു


    തളിപ്പറമ്പ്: 
    തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിന് സമീപം വീടിന് തീപിടിച്ചു. ബെഡ്റൂം പൂർണമായി കത്തി നശിച്ചു.അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്ന് രാവിലെ ഏഴിനായിരുന്നു സംഭവം. സർ സയ്യിദ് കോളജിന് സമീപം ഒ.കെ.സാഹിബ് റോഡിൽ തളിപ്പറമ്പ് ടൗണിലെ മലഞ്ചരക്ക് വ്യാപാരി കെ.കെ.മേമിയുടെ പളളക്കൻ വീട്ടിലെ മുകളിലെ ബെഡ് റൂമിലാണ് തീ പിടിച്ചത്. മേമിയുടെ മകളുടെ അറയിലാണ് തീ പിടിച്ചത്. മകൾ കഴിഞ്ഞ മൂന്ന് ദിവസമായി ഭർത്താവ് മുസ്തഫയുടെ വീട്ടിലായതിനാൽ മുറിയിൽ ആരും ഉണ്ടായിരുന്നില്ല.
    എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് താഴെ നിലയിലുണ്ടായിരുന്ന മേമികളിലേക്ക് പോയപ്പോഴാണ് ബെഡ് കത്തുന്നത് കണ്ടത്. മുകളിലെ സീലിങ്ങ് കത്തിയടർന്ന് ബെഡിൽ വീണാണ് തീ പിടിച്ചത്.ഉടൻ അഗ്നിശമന സേനയെ വിളിച്ചു വരുത്തിയെങ്കിലും ബെഡ് റൂം , ടോയ് ലറ്റ് എന്നിവ പൂർണമായും കത്തിയമർന്നു. സ്റ്റേഷൻ ഓഫീസർ കെ.പി.ബാലകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമന സേന തീ മുകൾ നിലയിലെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. ബെഡ് റൂമിലെ അലമാര, തുണിത്തരങ്ങൾ, സോഫ, കട്ടിൽ, തുടങ്ങി സർവസാധനങ്ങളും കത്തിച്ചാമ്പലായി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad