പയ്യന്നൂരില്‍ എക്‌സൈസ് ഉദ്യോസ്ഥര്‍ ചമഞ്ഞ് മദ്യവും പണവും കവര്‍ന്ന രണ്ട് പേര്‍ പിടിയില്‍
പയ്യന്നൂർ:
എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് മധ്യവയസ്ക്കനിൽ നിന്നും മദ്യവും പണവും തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ.
ഈ മാസം പതിനഞ്ചാം തീയതി പയ്യന്നൂർ പുതിയ ബസ് സ്റ്റാന്റിൽ നിന്നും കൊടക്കാട് വലിയപൊയിൽ സ്വദേശി പി.നാരായണൻ എന്നയാളിൽ നിന്നും മദ്യവും പണവും കൈക്കലാക്കി രക്ഷപ്പെട്ട പാടിച്ചാൽ സ്വദേശി പോലീസ് മമ്മൂഞ്ഞി എന്ന മുഹമ്മദ് കുഞ്ഞി, പയ്യന്നൂരിലെ ഓട്ടോ ഡ്രൈവർ സുധി എന്നിവരെയാണ് ഇന്ന് ഉച്ചയ്ക്ക് പയ്യന്നൂർ എക്സൈസ് ഇൻസ്പെക്ടറും സംഘവും പട്രോളിങ്ങിനിടയിൽ പയ്യന്നൂർ ബീവറേജ് പരിസരത്തു നിന്നും പിടികൂടി പയ്യന്നൂർ പോലീസിന് കൈമാറിയത്.
പതിനഞ്ചാം തിയ്യതി രാത്രി 7.45 നാണ് നാരയണനെ ഇരുവരും പറ്റിച്ച് മുങ്ങിയത്.തുടർന്ന് സംശയം തോന്നിയ നാരയണൻ ഇന്നലെ എക്സൈസിൽ വിവരമറിയിക്കുകയായിരുന്നു. എക്സൈസ് അധികൃതർ വിവരം പോലീസിൽ അറിയിക്കുകയും പോലീസ് നൽകിയ ഫോട്ടോയിൽ നിന്ന് പ്രതികളെ തിരിച്ചറിയുകയുമായിരുന്നു ഇതെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടിയിലായത്.

ليست هناك تعليقات
إرسال تعليق