ഒടുവില്‍ താരപുത്രി സത്യം വെളിപ്പെടുത്തി
അമിര്‍ ഖാന്റെ പുത്രി ഇറാ ഖാന്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയയാണ്. താരപുത്രി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടാറുമുണ്ട്. ഇറാ പങ്കുവയ്ക്കുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും ഒരു യുവാവുമുണ്ടാകാറുണ്ട്. ഇറായോടൊപ്പമുള്ള ഈ യുവാവാരാണെന്ന് ഇതിന് മുന്‍പ് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴിതാ, അതാരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇറാ. നിര്‍മ്മാതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ മിഷാല്‍ കൃപലാനിയാണ് ഇറയുടെ ചിത്രങ്ങളിലുള്ളത്.
കൂട്ടത്തില്‍ മറ്റൊരു സത്യവും താരപുത്രി വെളിപ്പെടുത്തി. മിഷാലുമായി താന്‍ പ്രണയത്തിലാണെന്ന് ഇറാ തുറന്ന് സമ്മതിച്ചു. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ഇറ താന്‍ പ്രണയത്തിലാണെന്ന വിവരം തുറന്നു പറഞ്ഞിരിക്കുന്നത്. ആമിര്‍ ഖാന്‍- റീന ദത്ത ദമ്ബതികളുടെ മകളാണ് ഇറ. ആമിര്‍ ഖാനും റീനയും വിവാഹമോചിതരായ ശേഷം ഇറയും സഹോദരന്‍ ജുനൈദ് ഖാനും അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്.

ليست هناك تعليقات
إرسال تعليق