കണ്ണൂരിൽ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; യുഡിഎഫ് ഇന്ന് ആന്തൂർ നഗരസഭയിലേക്ക് മാർച്ച് നടത്തും
കണ്ണൂരിൽ പ്രവാസി വ്യവസായി തൂങ്ങി മരിച്ച സംഭവത്തിൽ ആന്തൂർ നഗരസഭയിലേക്ക് യു.ഡി.എഫിന്റെ പ്രതിഷേധ മാർച്ച് ഇന്ന്. ആന്തൂർ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച്. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യും.
സംഭവത്തിൽ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. അതേ സമയം പ്രശ്‌നം പരിഹരിക്കാനായി സിപിഐ എം നേതാക്കൾ സാജന്റെ ബന്ധുക്കളുമായി ചർച്ച നടത്താൻ ശ്രമിക്കുന്നുണ്ട്.


ليست هناك تعليقات
إرسال تعليق