തളിപ്പറമ്പിൽ ഭാര്യ വെട്ടേറ്റു മരിച്ചു : ഭർത്താവ് കസ്റ്റഡിയിൽ
തളിപ്പറമ്പ്:
ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ബക്കളം കടമ്പേരി യിലെ പുതിയാണ്ടി ഹൗസിൽ രേഷ്മ (35)നെയാണ് ഭർത്താവ് എബ്രാൻ ഹൗസിൽ സന്തോഷ് (45) വെട്ടിക്കൊലപ്പെടുത്തിയത്. കണ്ണൂർ കാപ്പാട് സ്വദേശിനിയാണ് മരിച്ച രേഷ്മ, കാപ്പാട് പുതിയാണ്ടി ഹൗസിൽ പരേതരായ രാഘവൻ -ശാന്ത ദമ്പതികളുടെ ഏകമകളാണ്.
ഇന്ന് രാത്രി 8.15നാണ് സംഭവം. കഴുത്തിനും പുറത്തും ആഴത്തിൽ വെട്ടേറ്റ രേഷ്മയെ ഉടൻ കണ്ണൂർ എ കെ ജി ആശുപത്രിയിലെത്തിച്ചുവെങ്കിലും പത്തരയോടെ മരിച്ചു. ഭർത്താവ് സന്തോഷിനെ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.
അഞ്ച് വർഷം മുമ്പ് വിവാഹിതരായ ഇരുവരും കുറച്ചു കാലമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. സന്തോഷ് ചെങ്ങളായിയിൽ വാടക വീട്ടിൽ താമസമാണ്. ഭാര്യ രേഷ്മ സന്തോഷിന്റെ കടമ്പേരി യിലുള്ളവിട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയാണ്. ഇവർക്ക്കുട്ടികൾ ഇല്ല. ഇപ്പോൾ കണ്ണൂർ എ കെ ജി ആശുപത്രിയിലുള്ള മൃതദേഹം ഇന്നുതന്നെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപയി മോർച്ചറിയിലേക്ക് മാറ്റും. രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കരിക്കും.

ليست هناك تعليقات
إرسال تعليق