Header Ads

  • Breaking News

    സംസ്ഥാനത്ത് ഇടിമിന്നലിൽ രണ്ട് മരണം; 9 പേർക്ക് പരിക്ക്


    സംസ്ഥാനത്ത് ബുധനാഴ്ച  ഇടിമിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. വിവിധയിടങ്ങളിലായി ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മലപ്പുറം നിലമ്പൂരിലും കൊല്ലം അഞ്ചലിലുമാണ് ഇടിമിന്നലേറ്റ് രണ്ടു പേർ മരിച്ചത്. കൊല്ലം അഞ്ചലിൽ  വടക്കേ കോട്ടുക്കൽ സ്വദേശി വിശ്വനാഥൻ പിള്ള (65) ആണ് ഇടിമിന്നലേറ്റ്  മരിച്ചത്. കർഷകനായ ഇദ്ദേഹത്തിന് കൃഷിസ്ഥലത്ത് ജോലിക്കിടെയാണ് ഇടിമിന്നലേറ്റത്.
    നിലമ്പൂരിനടുത്ത് ചോക്കാട് മോഹനൻ (65) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. മേലാറ്റൂരിൽ ഇടിമിന്നലേറ്റ് അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പെരിന്തൽമണ്ണ തച്ചിങ്ങനാടത്തിനടുത്ത് നെമ്മിനിയിൽ ഇടിമിന്നലേറ്റ് നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്. തച്ചിങ്ങനാടം സ്വദേശികളായ വേള്ളോളി വീട്ടിൽ സജിത് (27) പിലായത്തൊടി വീട്ടിൽ നസീബ് (21), അരീക്കര വീട്ടിൽ അജേഷ് (21) , പുൽപാരിൽ മുഹമ്മദ് ദിൽഷാദ് (21) എന്നിവരെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
    അതേ സമയം കേരളത്തിൽ നാളെ മുതൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേനൽ മഴയോടനുബന്ധിച്ച് വൈകുന്നേരം നാല് മണി മുതൽ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad