40 കുപ്പി വിദേശ മദ്യവുമായി തളിപ്പറമ്പ് സ്വദേശികളായ മൂന്നുപേർ പിടിയിൽ
40 കുപ്പി വിദേശ മദ്യവുമായി പാച്ചേനിയിലെ രാഘവന്‍ നമ്പ്യാര്‍ 68, പട്ടുവം കുന്നരു സ്വദേശിയും അമ്മാനപാറയിലെ താമസക്കാരനുമായ രാമചന്ദ്രന്‍ 73, മംഗലശേരി പട്ടുവം സ്വദേശി കെ.രാഘവന്‍ 63 എന്നിവരെയാണ് എരിപുരം കവലയില്‍ നിന്നും പഴയങ്ങാടി എസ്.ഐ കെ.ഷാജുവും സംഘവും പിടികൂടിയത്. താവം വിദേശ മദ്യഷാപ്പില്‍ നിന്ന് വാങ്ങിച്ച് വരുന്ന മദ്യം പട്ടുവം മംഗലശേരി ഭാഗങ്ങളില്‍ വില്‍പനക്ക് കൊണ്ട് പോകുന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു.

ليست هناك تعليقات
إرسال تعليق