Header Ads

  • Breaking News

    ഇന്നുമുതല്‍ കാലവര്‍ഷം ശക്തമാകും ജില്ലയില്‍ 20, 22 തീയതികളില്‍ യല്ലോ അലേര്‍ട്ട്


    കണ്ണൂര്‍: 
    സംസ്ഥാനത്ത് ജൂണ്‍ 19 മുതല്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് കേരള തീരത്ത് മൂന്ന് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രപഠന കേന്ദ്രം അറിയിച്ചു.
    ജൂണ്‍ 20, 22 തീയതികളില്‍ ജില്ലയില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതിനാല്‍ പൊതുജനങ്ങളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കേണ്ടതാണ്.
    വേലിയേറ്റ സമയമായതിനാല്‍ രാവിലെ 7 മുതല്‍ 10 വരെയും രാത്രി 7 മുതല്‍ 8 വരെയും താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരാനും കടല്‍ക്ഷോഭം ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
    പടിഞ്ഞാറുനിന്ന് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. കടല്‍ പ്രക്ഷുബ്ധമായ തീരങ്ങളില്‍ വിനോദസഞ്ചാരം ഒഴിവാക്കണം എന്നും മുന്നറിയിപ്പുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad