Header Ads

  • Breaking News

    DYFI ഈലിപ്പുറം-പെരിയാട് യൂനിറ്റുകളും കൈരളിവായനശാലയും സംയുക്തമായി പ്രതിഭാ സംഗമവും കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു


    മൊറാഴ :
    DYFI ഈലിപ്പുറം-പെരിയാട് യൂനിറ്റുകളും കൈരളിവായനശാലയും സംയുക്തമായി  എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും LSS,USS സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് പ്രതിഭാ സംഗമവും വിദ്യാർത്ഥികളുടെ തുടർപഠനത്തിന് സഹായിക്കുന്നതിനു വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു.ഹയർസെക്കണ്ടറി ജില്ലാ കോർഡിനേറ്റർ പി മുരളീധരൻ മാസ്റ്റർ ക്ലാസ്സ് കൈകാര്യം ചെയ്തു.കൈരളി വായനശാല പ്രസിഡണ്ട് എ വി ബാബു അധ്യക്ഷത വഹിച്ചു. DYFI മൊറാഴ മേഖലാ പ്രസിഡന്റ് പ്രജീഷ് പി. പ്രസംഗിച്ചു. DYFI ഈലിപ്പുറം യൂണിറ്റ് സെക്രട്ടറി കെ രൂവിന്ദ്,കെ രാജേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad