കണ്ണൂരിൽ ലഹരി മരുന്ന് വേട്ട: ഒരാൾ പിടിയിൽ
കണ്ണൂർ:
പുതിയ തെരുവിൽ കണ്ണൂർ എക്സൈസ് എൻ ഫോഴ്സ്മെൻറ് &ആൻറി നാർകോട്ടിക്ക് സ്പെഷൽ സ്ക്വാഡു് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സതീഷ് കുമാർ പി കെ യുടെ നേതൃത്വത്തിൽ വൻ മാരക ലഹരിമരുന്ന് ഇനത്തിൽ പെട്ട 25 ലക്ഷത്തോളം വിലവരുന്ന 532 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ചിറക്കൽ പുതിയ തെരു വാടകയ്ക്ക് പള്ളി കോർട്ടേഴ്സിൽ താമസിക്കുന്ന മൊയ്തു മകൻ 25 കാരനായ റാസിം ടി.പിയെയാണ് KL 13 AM 65 19 Hondadeo വാഹന സഹിതം കസ്റ്റഡിയിലെടുത്തത്. ഇയാളെ കഴിഞ്ഞ ഒരു മാസത്തിലേറെയായി രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് വലയിലാക്കിയത്. റെയിഡിൽ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് തൂണോളി, ഷിബു വി.കെ., സജിത്ത് കുമാർ പി.എം കെ (ഗ്രേഡു് ) സി.ഇഒ മാരായ രതീഷ് പുരുഷോത്തമൻ. ചിറമ്മൽ, ഉജേഷ് ടി വി രമിത്ത് സുചിത്ര ഡ്രൈവർ സീനിയർ ഗ്രേഡു് ഇസ്മായിൽ എന്നിവർ ചേർന്നാണ് സാഹസികമായി കസ്റ്റഡിയിലാക്കിയത്.

ليست هناك تعليقات
إرسال تعليق