Header Ads

  • Breaking News

    ഡൽഹിയിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം


    മട്ടന്നൂർ : 
    കണ്ണൂർ – ഡൽഹി എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ റദ്ധാക്കിയതിൽ പ്രതിഷേധിച്ച്‌ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു.ബുധനാഴ്ച ഉച്ചക്ക് 3.30ന് കണ്ണൂരിൽ നിന്നും പുറപ്പെടേണ്ട കരിപ്പൂർ -കണ്ണൂർ -ഡൽഹി വിമാനമാണ് റദ്ധാക്കിയത്.യാത്രക്കാരെല്ലാം വിമാനത്താവളത്തിൽ എത്തിയതിനു ശേഷമാണ് വിമാനം റദ്ദ് ചെയ്ത കാര്യം അധികൃതർ യാത്രക്കാരെ അറിയിക്കുന്നത്.അറുപതു യാത്രക്കാർ ആണ് ഡൽഹിയിലേക്കുള്ള വിമാനത്തിൽ പോകാൻ ഉണ്ടായിരുന്നത്.3.30ന് പോകേണ്ട വിമാനം വൈകീട്ട് 6.30 ഓടെ ആണ് റദ്ദുചെയ്തതായി അധികൃതർ യാത്രക്കാരെ അറിയിച്ചത്. പ്രതിഷേധത്തെ തുടർന്ന് യാത്രക്കാർക്ക് അടുത്തുള്ള ഹോട്ടൽ മുറികളിലേക്ക് മാറ്റാം എന്നും വ്യാഴാഴ്ച രാവിലെ 11 മണിക്ക് മുന്നേ പകരം വിമാന സംവിധാനം ഏർപ്പെടുത്തി യാത്രക്കാരെ ഡൽഹിയിൽ എത്തിക്കാം എന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad