ബിജു മേനോനും മഞ്ജു വാര്യരും ഒന്നിക്കുന്നു, സംവിധാനം മധുവാര്യർ
നടനും പ്രശസ്ത നടി മഞ്ജുവാര്യരുടെ സഹോദരനുമായ മധു വാര്യർ സംവിധാന രംഗത്തേക്ക്. മോഹൻ ദാസ് ദാമോദരൻ നിർമ്മിക്കുന്ന ചിത്രത്തില്‍ ബിജു മേനോനും, മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇരുപത് വർഷത്തെ ഇടവേളക്കു ശേഷം ബിജു മേനോനും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്,കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്,ഈ പുഴയും കടന്ന്,കണ്ണെഴുതി പൊട്ടുംതൊട്ട് , ഇന്നലകളില്ലാതെ , പ്രണയവര്‍ണ്ണങ്ങള്‍ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചതും ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളാണ്.
പ്രമോദ് മോഹന്‍റേതാണ് തിരക്കഥ. പി.സുകുമാറാണ് ഛായാഗ്രഹണം.സംഗീതം ബിജി ബാൽ.നിർമ്മാണ നിർവ്വഹണം റോഷൻ ചിറ്റൂർ.സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കും.


ليست هناك تعليقات
إرسال تعليق