പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ വികസനം കൊണ്ട് വരും: രാജ്മോഹന്‍ ഉണ്ണിത്താന്‍
ഏറനാട് എക്‌സ്പ്രസ്സ് ട്രെയിനിനു സ്റ്റോപ്പ് ഉള്‍പ്പടെ പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ വികസനം കൊണ്ടു വരുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍.
പഴയങ്ങാടിയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തില്‍ രാഷ്ട്രീയം കാണില്ല. കള്ളവോട്ട് രാഷ്ട്രീയം ഇല്ലാതാക്കും. കല്യാശ്ശേരി മണ്ഡലത്തില്‍ സി.പി.എം തകരുന്ന കാഴ്ചയാണ് കണ്ടത്. കാസര്‍കോട് പിടിച്ചത് പോലെ കല്യാശ്ശേരി മണ്ഡലം തിരിച്ചു പിടിക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു
കെ.പി കുഞ്ഞിക്കണ്ണന്‍, എം.പി ഉണ്ണികൃഷ്ണന്‍, കെ.വി രാമചന്ദ്രന്‍, കെ. ബ്രിജേഷ് കുമാര്‍, അജിത് മാട്ടൂല്‍, എസ്.കെ.പി സക്കറിയ, ഗഫൂര്‍ മാട്ടൂല്‍, സുധീര്‍ വെങ്ങര, എ.പി ബദറുദ്ധീന്‍, പി.എം ഹനീഫ്, എസ്.യു റഫീഖ്, കക്കോപ്രവന്‍ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

ليست هناك تعليقات
إرسال تعليق