10+2 ടെക്നിക്കല്‍ എന്‍ട്രി സ്‌ക്രീമിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ആർമി. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മന:ശാസ്ത്രപരീക്ഷ, ഗ്രൂപ്പ്ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഭോപ്പാല്‍, അലഹാബാദ്, ബെംഗളൂരു, കപുര്‍ത്തല നഗരങ്ങളില്‍ വച്ചാണ് പരീക്ഷ നടക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർ അഞ്ചുവര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാൽ എന്‍ജിനീയറിങ് ബിരുദവും ലെഫ്റ്റനന്റ് റാങ്കില്‍ പെര്‍മനന്റ് കമ്മീഷനും നല്‍കും. ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ അയക്കരുത്. ആകെ 90 ഒഴിവുകളുണ്ട്. അവസാന തീയതി : ജൂണ്‍ 8 വിശദ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/invite/HCVGvsEsICFGsUWG2BP9Uz
ليست هناك تعليقات
إرسال تعليق