Header Ads

  • Breaking News

    ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (തിങ്കൾ, 27 മെയ്‌ 2019) എങ്ങനെ...?


    ചിങ്ങം (മകം, പൂരം, ഉത്രം 1/4)
    വീട്ടില്‍ മംഗള കര്‍മ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും.
    കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
    പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും. പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കും. അയല്‍ക്കാരുമായുള്ള അടുപ്പം വര്‍ദ്ധിക്കും.
    തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
    പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്‌. സഹോദര സഹായം ലഭ്യമാകും.
    വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
    സഹോദര സഹായം ഉണ്ടാകും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങുന്നതാണ്‌. ഭാര്യയുടെ ആരോഗ്യനില തൃപ്‌തികരമാവില്ല. പണം സംബന്ധിച്ച വരവ്‌ അധികരിക്കും.
    ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
    നിങ്ങളോട്‌ അടുപ്പമുള്ള എല്ലാവരില്‍ നിന്നും പലവിധ സഹായ സഹകരണങ്ങള്‍ ലഭിക്കും. കോപം, ടെന്‍ഷന്‍ എന്നിവ ഇല്ലാതാകും. ഉന്മുഖരായ എതിരാളികള്‍ ഇല്ലാതാകും.
    മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
    പണമിടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ മനസമാധാനമുണ്ടാകും. തൊഴിലാളികളും സഹപ്രവര്‍ത്തകരും നല്ല സഹകരണം തരുന്നതാണ്‌.
    കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
    മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത. അവിചാരിതമായി ദേഷ്യപ്പെടാനുള്ള കാരണങ്ങളുണ്ടായേക്കും. സഹപ്രവര്‍ത്തകരോട്‌ രമ്യതയില്‍ പെരുമാറുക.
    മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
    സമൂഹത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നിങ്ങള്‍ക്ക്‌ നല്ല മതിപ്പുണ്ടാകുന്നതാണ്‌. കലാരംഗത്തുള്ളവര്‍ക്കും നല്ല സമയമാണ്‌. സ്വന്തക്കാരില്‍ നിന്ന്‌ പലവിധ സഹായവും ലഭിക്കും.
    മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
    കലാരംഗത്തുള്ളവര്‍ക്ക്‌ പൊതുവേ നല്ല സമയമാണിത്‌. കടം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കാണും. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും.
    ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
    മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും.
    മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
    മംഗളകര്‍മ്മങ്ങള്‍ നടക്കും. ഉദ്ദേശിച്ച പണം ലഭ്യമാകും. വി. ഐ. പി കളുടെ സഹായം ഉണ്ടാകും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും.
    കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
    ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക്‌ ചെറിയ ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം പ്രബലരുടെ സഹായം ലഭ്യമാകും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad