എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് കത്തിച്ചു
തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ ഇലക്ഷന്‍ കമ്മിറ്റി ഓഫിസ് കത്തിച്ചു. നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലെ അതിയന്നൂരിലെ മേഖല ഇലക്ഷന്‍ കമ്മിറ്റി ഓഫീസിനാണ് രാത്രി മൂന്നരയോടെ തീയിട്ടത്.
അടുക്കി വെച്ചിരുന്ന പതിനേഴോളം കസേരകള്‍ പൂര്‍ണമായി കത്തി നശിച്ചു. എന്തെങ്കിലും രാസപദാര്‍ത്ഥങ്ങള്‍ ഒഴിച്ച് കത്തിക്കാതെ ഇത് പൂര്‍ണമായി കത്തില്ലെന്ന് ഇടതു മുന്നണി നേതാക്കള്‍ ആരോപിച്ചു. സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ ഇന്നലത്തെ പര്യടനം ഈ പ്രദേശത്തായിരുന്നു. പര്യടനം വന്‍ ജനപങ്കാളിത്തത്തോടെ ഉജ്ജ്വല വിജയമായതിന്റെ പ്രതിഫലനമാണ് പാര്‍ട്ടി ഓഫിസ് കത്തിക്കുന്നതില്‍ കലാശിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുള്ളതായും എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു

ليست هناك تعليقات
إرسال تعليق