Header Ads

  • Breaking News

    മമ്മൂക്കയുടെ മധുരരാജ സൂപ്പർ ഹിറ്റ്!! സംവിധായകൻ വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു...


    പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട് മമ്മൂക്ക ചിത്രം മധുരരാജ തിയേറ്ററുകളിൽ എത്തി. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. 10 വർഷത്തിന് ശേഷമാണ് രാജ സീരിസിലെ രണ്ടാം ചിത്രമായ മധുരരാജ എത്തുന്നത്. പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയായില്ലെന്ന് നിസംശയം പറയാൻ സാധിക്കും. മധുരാരജയായി മമ്മൂക്ക തകർക്കുകയായിരുന്നു. പോക്കിരി രാജ സൃഷ്ടിച്ച ടൊമ്പോ ഇരട്ടിയാക്കാൻ മധുരരാജയ്ക്ക് കഴിഞ്ഞു രാജ സീസണിൽ ഇനിയൊരു ചിത്രം വേണോ എന്ന് ചോദിച്ചവർക്ക് ഇതിൽ കൂടുതൽ മികച്ച മറുപടി കിട്ടാനില്ല.

    മധുരരാജയ്ക്ക് അഭിനന്ദനവുമായി സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തും മധുരരാജയാണ് ഇപ്പോഴത്തെ സംസാര വിഷയം. ഇപ്പോഴിത രാജയെ ഇരു കൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്കും സഹപ്രവർത്തകർക്കും നന്ദി അറിയിച്ച് സംവിധായകൻ വൈശാഖ്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സംവിധായകൻ എല്ലാവർക്കും മധുരരാജ ടീമിന്റെ പേരിലുളള നന്ദി അറിയിച്ചത്.
    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മധുരരാജ. പ്രേക്ഷകരുടെ കാത്തിരിപ്പിനെ നിരാശപ്പെടുത്താതെയായിരുന്നു രാജയും കൂട്ടരും എത്തിയത്. ആദ്യ ഭാഗത്തെക്കാലും ഒരുപിടി കൂടുതൽ രണ്ടാം ഭാഗത്തിൽ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിലും ഇരട്ടിയാണ് രാജ ടീം നൽകിയത്. ചിത്രം ഹൗസ്ഫുള്ളായി ഓടുകയാണ്.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad