ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകിവീണു വീട് തകര്‍ന്നു
ഇരിട്ടി:
ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകിവീണു വീട് ഭാഗികമായി തകര്‍ന്നു. ആറളം കളരിക്കാട്ടെ നെല്ലിക്ക രാഗിണിയുടെ വീടാണു തകര്‍ന്നത്. വീടിന്റെ പുറകുവശത്തുള്ള തേക്ക് മരം വീടിനു മുകളിലേക്കു കടപുഴകി വീഴുകയായിരുന്നു. രാത്രി എട്ടോടെയായിരുന്നു സംഭവം. ഈസമയം വീട്ടില്‍ ആളുണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇരിട്ടി മേഖലയില്‍ കനത്ത കാറ്റോടെയാണ് കഴിഞ്ഞദിവസം മഴ ലഭിച്ചത്.

ليست هناك تعليقات
إرسال تعليق