അടിച്ചുപൊളിക്കാം, പക്ഷേ റോഡ് കളിസ്ഥലമല്ല; മുന്നറിയിപ്പുമായി കേരള പോലീസ്
അവധിക്കാലം എത്തിയതോടെ മുന്നറിയിപ്പുമായി കേരള പോലീസ്. അവധിക്കാലം അടിച്ചുപൊളിക്കാം, പക്ഷേ റോഡ് കളിസ്ഥലമല്ലെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കേരള പോലീസ് പറയുന്നത്. റോഡിലും മറ്റും കുട്ടികൾ കളിക്കുന്നത് തടയാനാണ് പപ്പു സീബ്രയുടെ സഹായത്തോടെ കേരള പോലീസിന്റെ ശ്രമം. കേരള പോലീസിന്റെ റോഡ് സുരക്ഷാ പ്രചരണ പരിപാടിക്ക് വേണ്ടി നിർമ്മിച്ച ഒരു കഥാപാത്രമാണ് പപ്പു സീബ്ര.

ليست هناك تعليقات
إرسال تعليق