‘ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്’ ; ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ ഗോപന്‍ അന്തരിച്ചു
ആകാശവാണി വാര്‍ത്താ അവതാരകനും മലയാളം വിഭാഗം മുന്‍ മേധാവിയുമായ ഗോപന്‍ (ഗോപിനാഥന്‍ നായര്‍-79) അന്തരിച്ചു. ഡല്‍ഹിയിലായിരന്നു അന്ത്യം. ആകാശവാണിയില്‍ ദീര്‍ഘകാലം വാര്‍ത്താ അവതാരകനായിരുന്നു.
ഗോപന്‍ എന്ന പേരിലായിരുന്നു ഡല്‍ഹിയില്‍ നിന്ന് അദ്ദേഹം മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്.
ലഹരിക്ക് എതിരായ കേന്ദ്രസര്‍ക്കാര്‍ പരസ്യമായ ‘ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്’ എന്ന പ്രശസ്തമായ പരസ്യത്തിന് ശബ്ദം നല്‍കിയതും അദ്ദേഹമായിരുന്നു.മലയാള നോവലിസ്റ്റ് സി.വി രാമന്‍പിള്ളയുടെ ചെറുമകനാണ്. ഭാര്യ രാധ. മകന്‍ പ്രമോദ് ഗോപന്‍

ليست هناك تعليقات
إرسال تعليق