Header Ads

  • Breaking News

    പയ്യന്നൂരില്‍ കോണ്‍ഗ്രസ് ഓഫീസ് അഗ്‌നിക്കിരയാക്കി


    പയ്യന്നൂർ: 
    എടാട്ട് – ചെറാട്ടിൽ കോൺഗ്രസ്സ് ഓഫീസിന് തീയിട്ട് നശിപ്പിച്ചു. ചെറാട്ട് പ്രവർത്തിക്കുന്ന പ്രിയദർശിനി മന്ദിരമാണ് തീവെപ്പിൽ കത്തി നശിച്ചത്. കെട്ടിടത്തിന്റെ ജനൽ ചില്ല് തകർത്താണ് ഓഫീസിനകത്തേക്ക് പെട്രോളൊഴിച്ച് തീയിട്ടത്.

    അക്രമത്തിൽ ഫർണിച്ചറുകളും മറ്റും പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. പുറത്തേക്കും തീ പടർന്ന നിലയാണുള്ളത് 2013 ൽ അന്ന് മന്ത്രിയായിരുന്ന കെ സി വേണുഗോപാലൽ ഉത്ഘാടനം ചെയ്ത കോൺഗ്രസ്സ് ഓഫീസിന് നേരെ നിരവധി തവണ ആക്രമണം നടക്കുകയും ആറോളം കേസുകൾ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ നിലവിലുള്ളതുമാണ്.

    തീവെപ്പിന് പിന്നിൽ സി പി എം പ്രവർത്തകരാണെന്നാണ് ആരോപണം തെരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ട് ചെയ്ത സി പി എം നടപടി ചോദ്യം ചെയ്ത വിരോധത്താൽ ഓഫീസിന് തീയിട്ടതാണെന്നും ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും മണ്ഡലം പ്രസിഡന്റ് കെ വിജയൻ പയ്യന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad