സംസ്ഥാനത്ത് ഇന്നും വേനല്‍മഴ തുടരും
സംസ്ഥാനത്ത് ഇന്നും വേനല്‍മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറത്താണ് ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് പല ഭാഗങ്ങളിലും ഇന്നലെ ഭേദപ്പെട്ട മഴ ലഭിച്ചു. തിരുവനന്തപുരത്ത് ഇന്നലെ ഉച്ചയ്ക്ക് ശേഷം വ്യാപകമായ മഴയാണ് ലഭിച്ചത്.
തിരുവനന്തപുരം നഗരത്തില്‍ 32.6 മില്ലിമീറ്റര്‍ മഴയും കോട്ടയത്ത് 27 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തി. ഇതോടെ താപനിലയിലും നേരിയ കുറവുണ്ടായി. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വ്യാപകമായി വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വേനല്‍മഴ ലഭിച്ചതു തുടങ്ങിയതോടെ ചൊവ്വാഴ്ച 41.1 ഡിഗ്രി സെല്‍ഷ്യസ് താപനിലയുണ്ടായിരുന്ന പാലക്കാട്ട് ഇന്നലെ 39.2 ഡിഗ്രിയായിരുന്നു. ഇന്നലെ ഒരാള്‍ക്കു സൂര്യാഘാതവും 29 പേര്‍ക്ക് സൂര്യാതപവുമേറ്റു.


ليست هناك تعليقات
إرسال تعليق