നാടോടി പെൺകുട്ടിയെ മർദ്ദിച്ച സംഭവം ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
മലപ്പുറം എടപ്പാളിൽ പത്തുവയസുകാരിയായ നാടോടി പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് മൂന്നാഴ്‌ചക്കകം സമർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി. പത്ര വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
മർദ്ദനത്തിൽ കുട്ടിയുടെ തലയ്ക്ക് മുറിവേറ്റിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്.ആക്രി സാധനനങ്ങൾ പെറുക്കുന്നതിനെയാണ് കുട്ടിക്ക് മർദ്ദനമേറ്റത്.കുട്ടിയുടെ തലയിൽ കുത്തിക്കെട്ടുകളുണ്ട്. സംഭവം നടക്കുമ്പോൾ കുട്ടിയുടെ അരികിൽ മാതാപിതാക്കൾ ഉണ്ടായിരുന്നില്ല.
കുട്ടിയെ മർദ്ദിച്ച സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . എടപ്പാൾ സ്വദേശി രാഘവനാണ് പോലീസിന്റെ പിടിയിലായത്. പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വട്ടങ്കുളം പഞ്ചായത്തിന്റെ മുൻ പ്രസിഡന്റുമായിരുന്നു രാഘവൻ.

ليست هناك تعليقات
إرسال تعليق