ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന കേസിൽ ആറുമാസം തടവും പിഴയും
തലശ്ശേരി:
ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തെന്ന കേസിൽ പ്രതിക്ക് ആറുമാസം തടവും 10,000 പിഴയും ശിക്ഷ. എരമം കണ്ണാട ഹൗസിൽ കണ്ണാട രാജനെയാണ് (57) ജില്ലാ സെഷൻസ് ജഡ്ജി ടി.ഇന്ദിര ശിക്ഷിച്ചത്. എരമം താറ്റ്യേരിയിലെ പി.സുനന്ദയുടെ പരാതിയിലാണ് കേസ്. 2012 ജനുവരി പത്തിനാണ് സംഭവം. പിഴയടയ്ക്കുന്നില്ലെങ്കിൽ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.പി.ശശീന്ദ്രൻ ഹാജരായി.

ليست هناك تعليقات
إرسال تعليق