Header Ads

  • Breaking News

    ഹൃദയ ശസ്ത്രക്രിയ്ക്കായി കേരളത്തിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

    ഹൃദയ ശസ്ത്രക്രിയ്ക്കായി മംഗലാപുരത്തുനിന്നും കേരളത്തിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയിൽ കഴിയുന്ന നവജാതശിശു തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
    ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് 15 ദിവസം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്ത് നിന്ന് അഞ്ചര മണിക്കൂർ കൊണ്ട് കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്.ഹൃദയവാൽവിന്‍റെ ഗുരുതര തകരാറാണ് പ്രധാന വെല്ലുവിളി. അതിനാൽ കുട്ടിയുടെ ശരീരത്തെ എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കാനാണ് ഡോക്ടർമാർ ശ്രമിക്കുന്നത്.
    വൃക്ക, കരൾ, തലച്ചോറ് എന്നിവയുടെ പ്രവർത്തനം സാധാരണനിലയിലാക്കുകയും അണുബാധയില്ലെന്നു ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാകും ശസ്ത്രക്രിയ. ഇന്ന് വൈകീട്ട് നാലരയോടെ ശസ്ത്രക്രിയയുടെ കാര്യത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സർക്കാരിന്‍റെ ഹൃദ്യം പദ്ധതിക്ക് കീഴിലാണ് കുട്ടിയുടെ ചികിത്സ നടക്കുക.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad