വിസാ തട്ടിപ്പ് ; രണ്ടുപേര്‍ക്കെതിരെ കേസ്
പരിയാരം:
വിസ നൽകാമെന്ന് പറഞ്ഞ് 3 ലക്ഷത്തിലേറെ രൂപ വാങ്ങി വഞ്ചിച്ച സംഭവത്തിൽ പരിയാരം പോലീസ് രണ്ടു പേർക്കെതിരെ കേസെടുത്തു. കണ്ടോന്താർ പ്രിയ രാഗിലെ പി. പി. പ്രയാഗിന്റെ പരാതിയിൽ തിരുവനന്തപുരത്തെ ഷെനിൽ സേവ്യർ, പാലക്കാട്ടെ മനോജ് കുമാർ എന്നിവർക്കെതിരെയാണ് കേസ്.
പ്രയാഗും സുഹൃത്തും വിസക്ക് വേണ്ടി 2018 ഫെബ്രുവരി മുതൽ 3 ലക്ഷത്തിലേറെ രൂപ ഇരുവരുടേയും ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകിയെങ്കിലും ഒരു വർഷത്തിലേറെയായിട്ടും വിസയോ പണമോ നൽകാതെ വഞ്ചിച്ചു എന്നാണ് പരാതി.
പ്രയാഗ് തളിപ്പറമ്പ് ഡിവൈഎസ്പി എം.കൃഷ്ണന് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രതികളിലൊരാൾ വിസ തട്ടിപ്പിന് മുംബൈയിൽ ജയിലിലാണെന്ന് പോലീസ് പറഞ്ഞു.

ليست هناك تعليقات
إرسال تعليق