Header Ads

  • Breaking News

    മാട്ടൂൽ കക്കാടൻചാലിൽ ദമ്പതിമാരെ മർദിച്ചതായി പരാതി


    മാട്ടൂൽ :
    മാട്ടൂൽ കക്കാടൻചാലിൽ പച്ചക്കറിക്കൃഷി നടത്തുന്ന സ്ഥലത്ത് പോത്തുകളെയിറക്കി നശിപ്പിച്ചത് ചോദ്യംചെയ്ത ദമ്പതിമാരെ മർദിച്ചതായി പരാതി. കക്കാടൻചാലിലെ വെള്ളക്കുടിയൻ വിജയൻ, ഭാര്യ ശ്യാമള എന്നവർക്കാണ് മർദനമേറ്റത്.
    പുതിയങ്ങാടിയിലെ ഇറച്ചിവ്യാപാരിയായ ഫൈസൽ മർദിച്ചതായാണ് പരാതി. പരിക്കറ്റ ഇരുവരും പഴയങ്ങാടി താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി..

    ഞായറാഴ്ച രാവിലെ വെള്ളരിക്കൃഷിയിടത്തിലെത്തിയ പോത്ത് കൃഷി നശിപ്പിച്ചത് ചോദ്യം ചെയ്തതിനാണത്രെ ഫൈസലും സഹോദരനും ചേർന്ന് മർദിച്ചതെന്ന് പഴയങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു,
    ഇതേ സംഭവത്തിൽ ഫൈസൽ ഇവർക്കെതിരേയും പരാതി നൽകി ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. പോലീസ് ഇരുകൂട്ടരെയും തിങ്കളാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad