കണ്ണൂർ വിമാനത്താവളം യാത്രാനിരക്ക് കുറയ്ക്കണം
കണ്ണൂർ:
കണ്ണൂർ വിമാനത്താവളം വിമാനടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് യോഗം ആവശ്യപ്പെട്ടു. വിദേശങ്ങളിൽ തൊഴിൽചെയ്യുന്ന മലബാറുകാർക്ക് കണ്ണൂർ വിമാനത്താവളത്തിലെ യാത്രക്കൂലി താങ്ങാവുന്നതിലും അധികമാണ്. സമീപ വിമാനത്താവളമായ കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലെ യാത്രക്കൂലി താരതമ്യം ചെയ്യുമ്പോൾ ശരാശരി ഒരാൾക്ക് 5,000 രൂപയിൽ കൂടുതൽ തുകയാണ് എയർ ഇന്ത്യ ഈടാക്കുന്നത്. യാത്രാനിരക്കിൽ ഗണ്യമായ കുറവുവരുത്തി കൂടുതൽ ആളുകളെ കണ്ണൂർ വിമാനത്താവളത്തിലേക്ക് ആകർഷിക്കണം. ഇതിനാവശ്യമായ നടപടി എയർ ഇന്ത്യാ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.വിനോദ് നാരായണൻ അധ്യക്ഷത വഹിച്ചു.

ليست هناك تعليقات
إرسال تعليق