Header Ads

  • Breaking News

    ബ്‌ളാക്ക്‌മെയിൽ ചെയ്ത് പീഡിപ്പിച്ച യുവാവിനെതിരെ പരാതിയുമായി 61 കാരിയായ സീരിയൽ നടി


    ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് ആരോപിച്ച്‌ പ്രമുഖ സീരിയല്‍ നടി രംഗത്ത്. കൂടാതെ ഇവർ കായംകുളം പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു . മലയാളത്തിലെ പ്രമുഖ ചാനലില്‍ അമ്മ വേഷം ചെയ്യുന്ന സ്ത്രീയുടെ ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഈ ചർച്ചകൾ നടക്കുമ്പോൾ തന്നെ ഇവർ പരാതിയുമായി എത്തുകയായിരുന്നു.
    തന്നെ ചതിച്ചുവെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. എറണാകുളം സ്വദേശി സിയ (37) എന്ന യുവാവിനെതിരെയാണ് ഇവർ പരാതി നൽകിയത്. അറുപത്തിയൊന്നുകാരിയായ തന്നെ സിയ ഫോണ്‍ മുഖേന പരിചയപ്പെടുകയായിരുന്നു. പിന്നീട് ഇയാൾ തനിക്ക് സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കുകയും ഫോണ്‍ ചെയ്തു വശീകരിച്ചെന്നും ഇതുകൂടാതെ നാട്ടിലെത്തിയപ്പോൾ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
    തോട്ടപ്പള്ളിലെ ഹോട്ടലിലും പിന്നീട് വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്. ഈ ദൃശ്യങ്ങള്‍ ഇയാൾ പിന്നീട് ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചു കൊടുത്തു തന്നെ അപമാനിച്ചതായും പരാതിയില്‍ പറയുന്നു.പ്രതിയായ യുവാവ് വിദേശത്താണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad