Header Ads

  • Breaking News

    സമ്പൂർണ്ണ വിഷു ഫലം 2019



    മേടക്കൂറ്‍ (അശ്വതി, ഭരണി, കാർത്തിക 1/4)

    ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുന്ന വർഷം ആണ്. ബാദ്ധ്യതകൾ തീർക്കുവാനും സാമ്പത്തിക പുരോഗതി കൈവരിക്കുവാനും സാധിക്കും. പ്രവർത്തന മേഖലയിൽ എതിർപ്പുകൾ ഉണ്ടാകും. ഉയർന്ന പദവികൾ, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഉന്നത വിജയവും ഉപരി പഠനത്തിനുള്ള സാഹചര്യങ്ങളും ഉണ്ടാകും. പുണ്യപ്രവൃത്തികൾ ചെയ്യും. കാർഷികാദായവും കച്ചവടലാഭവും ഉണ്ടാകും. ലഘുവായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും.

    മേടം, ഇടവം, മിഥുനം മാസങ്ങളിൽ സാമ്പത്തിക നേട്ടം, ഇഷ്ടജന വിരഹം, നേതൃ പദവികൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ വിദ്യാലാഭം, സന്താനസൗഭാഗ്യം, ദൂരയാത്രകൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ കർമ്മപുരോഗതി, കാർഷിക വിളകളിൽ നിന്നും ലാഭം, വ്യാപാര പുരോഗതി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ദേഹാരിഷ്ട്ടുകൾ, ധാർമ്മിക പ്രവൃത്തികൾ, ശ്രേയസ്സ് എന്നിവ ഉണ്ടാകും.

    ഇടവക്കൂറ്‍ (കാർത്തിക 3/4, രോഹിണി, മകീര്യം 1/2)

    ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന വർഷം ആയിരിക്കും. കുടുംബ ശ്രേയസ്സിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യും. അപ്രതീക്ഷിതമായ ചിലവുകൾ സാമ്പത്തിക പ്രയാസങ്ങൾ സൃഷ്ടിക്കും. ആഡംബരഭ്രമം ഒഴിവാക്കിയും അനാവശ്യ ചിലവുകൾ നിയന്ത്രിച്ചും അവയെ തരണം ചെയ്യാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് പഠന തടസ്സങ്ങൾ ഉണ്ടാകും. കച്ചവടവും കൃഷിയും ലാഭവും നഷ്ടവും ഇല്ലാതെ സാധാരണ നിലയിൽ മുന്നോട്ടു കൊണ്ടു പോകും. ആരോഗ്യരംഗം തൃപ്തികരം ആയിരിക്കും.

    മേടം, ഇടവം, മിഥുനം മാസങ്ങളിൽ മനഃസമാധാനം, ധന ലാഭം, ഐശ്വര്യം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ലഘുവായ ആരോഗ്യപ്രശ്നങ്ങൾ, സാമ്പത്തിക പ്രയാസങ്ങൾ, പ്രിയജനാനുകൂല്യം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ കുടുംബ പുഷ്ടി, സത്കർമ്മങ്ങൾ, ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ദൂരയാത്രകൾ, ഭാഗ്യാനുഭവം, പ്രസിദ്ധി എന്നിവ ഉണ്ടാകും.


    മിഥുനക്കൂറ്‍ (മകീര്യം 1/2, തിരുവാതിര, പുണർതം 3/4)

    ഗുണഫലങ്ങൾ ഉണ്ടാകുന്ന വർഷം ആയിരിക്കും. കുടുംബസുഖം, ഐശ്വര്യം, മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി എന്നിവ ഉണ്ടാകും. ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ ഉണ്ടാകും. മനോവ്യാകുലതകളും കാര്യവിഘ്നങ്ങളും ഉണ്ടാകും. വർഷാരംഭത്തിൽ കച്ചവടം ലാഭകരമാകില്ല. എങ്കിലും വർഷാവസാനത്തോട് കൂടി പുരോഗതി കൈവരിക്കാൻ സാധിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് വെല്ലുവിളികളെ നേരിടേണ്ടി വരും. ഔദ്യോഗിക രംഗത്ത് നേട്ടങ്ങളും അംഗീകാരവും ലഭിക്കും. ആരോഗ്യരംഗത്ത് കാര്യമായ പ്രയാസങ്ങൾ ഉണ്ടാകില്ല.

    മേടം, ഇടവം, മിഥുനം മാസങ്ങളിൽ ബന്ധുജനക്ലേശം, ബഹുജനസമ്മിതി, വിദ്യാപുരോഗതി എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ധനധാന്യസമൃദ്ധി, കുടുംബൈശ്വര്യം, അനുകൂലമായ സ്ഥലം മാറ്റം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ദേഹാസ്വസ്ഥതകൾ, കാര്യ ലാഭം, തീർത്ഥാടനം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ മനഃസുഖം,കാർഷികാദായം,ഭാഗ്യാനുഭവം എന്നിവ ഉണ്ടാകും.

    Vishu Phalam: സമ്പൂർണ്ണ വിഷു ഫലം 2019
    കർക്കിടകക്കൂറ്‍(പുണർതം 1/4, പൂയം, ആയില്യം)

    ആത്മവിശ്വാസത്തോടു കൂടി പ്രവർത്തിച്ച് വിജയം കൈവരിക്കാൻ സാധിക്കുന്ന വർഷം ആണ്. കുടുംബ രംഗത്ത് നില നിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കാൻ സാധിക്കും. തൊഴിൽ രംഗത്ത്‌ മാറ്റങ്ങൾ പ്രതീക്ഷിക്കാം. വിദ്യാപുരോഗതി, ശാസ്ത്രങ്ങളിൽ നൈപുണ്യം എന്നിവ ഉണ്ടാകും. കലാകാരന്മാരുടെയും സാഹിത്യപ്രവർത്തകരുടേയും പ്രശസ്തി വർദ്ധിക്കും. വ്യാപാരികൾക്ക് വർഷാവസാനത്തിൽ ചെറിയ പ്രയാസങ്ങൾ ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.

    മേടം, ഇടവം, മിഥുനം മാസങ്ങളിൽ വിദ്യാഭ്യാസരംഗത്ത് ഉയർച്ച, കർമ്മനിപുണത, ഉന്നതപദവികൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ കാര്യ വിജയം, അപ്രതീക്ഷിതമായ ധനനഷ്ടം, ദേഹാരിഷ്ട്ടുകൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സന്തോഷകരമായ അനുഭവങ്ങൾ, ഗ്രുഹൈശ്വര്യം, വ്യാപാര ലാഭം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ കർമ്മരംഗത്ത് ഉണർവ്വ്, ദൂരയാത്രകൾ, ജനാനുകൂല്യം എന്നിവ ഉണ്ടാകും.

    ചിങ്ങക്കൂറ്‍ (മകം, പൂരം, ഉത്രം1/4)

    ഗുണാധിക്യം ഉണ്ടാകുന്ന വർഷമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് നല്ല സ്ഥിതിയിൽ എത്തിച്ചേരാൻ സാധിക്കും. ലാഭകരമായ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിക്കും. ബന്ധുജനങ്ങൾക്ക് സഹായങ്ങൾ ചെയ്യും. വ്യവസായകാര്യങ്ങളിൽ വിജയം നേടും. സത്‌കീർത്തി ഉണ്ടാകും. പൊതുപ്രവർത്തകർക്ക് അപവാദങ്ങളെയും വിമർശനങ്ങളെയും അഭിമുഖീകരിക്കേണ്ടി വരും. കലാകാരന്മാർ, സാഹിത്യപ്രവർത്തകർ, അദ്ധ്യാപകർ എന്നിവർക്ക് കാലം ഗുണകരം ആണ്. തൊഴിലന്വേഷകർക്ക് മികച്ച അവസരങ്ങൾ ലഭിക്കും.ആരോഗ്യരംഗം തൃപ്തികരം ആയിരിക്കും.

    മേടം, ഇടവം, മിഥുനം മാസങ്ങളിൽ സാമ്പത്തിക ലാഭം, കർമ്മരംഗത്ത് ഉയർച്ച, വിദ്യാപുരോഗതി എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ സന്താനശ്രേയസ്സ്, അപ്രതീക്ഷിതമായ ധനനഷ്ടം, വിദേശയാത്രാവസാരം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ മനഃസമാധാനം,സൗഖ്യം, കാർഷികാഭിവൃദ്ധി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ പുണ്യപ്രവൃത്തികൾ, ഇഷ്ടജനവിരഹം, കാര്യപ്രാപ്തി എന്നിവ ഉണ്ടാകും.

    കന്നിക്കൂറ്‍ (ഉത്രം 3/4, അത്തം, ചിത്ര 1/2)

    പ്രതികൂല സാഹചര്യങ്ങളെ ബുദ്ധിപൂർവ്വം തരണം ചെയ്ത് വിജയം കൈവരിക്കാൻ സാധിക്കും. സഹൃദയത്വം, ദയാശീലം എന്നിവ ഉണ്ടാകും. ഔദ്യോഗികരംഗത്ത് എതിർപ്പുകൾ ഉണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. വ്യാപാരികൾക്ക് വാർഷാരംഭം ഗുണകരമാണെങ്കിലും വർഷാന്ത്യത്തിൽ ചില പ്രയാസങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾ പഠനരംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ആരോഗ്യപരമായ വിഷമതകൾ മനഃക്ലേശത്തിനിടയാക്കും.

    മേടം, ഇടവം, മിഥുനം മാസങ്ങളിൽ അനാവശ്യ ചിലവുകൾ, സാമ്പത്തിക ലാഭം,തൊഴിൽ മേഖലയിൽ മാറ്റം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ കുടുംബൈശ്വര്യം, ദുഃഖാനുഭവങ്ങൾ, വ്യാപാരലാഭം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ജനസമ്മിതി, ഭാഗ്യാനുഭവം, ദേഹാരിഷ്ട്ടുകൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ പ്രശസ്തി, ശത്രുപീഡ, ദൂരയാത്രകൾ എന്നിവ ഉണ്ടാകും.

    Vishu Phalam: സമ്പൂർണ്ണ വിഷു ഫലം 2019
    തുലാക്കൂറ്‍ (ചിത്ര 1/2, ചോതി, വിശാഖം 3/4)

    ശ്രേയസ്സും സൗഭാഗ്യവും അനുഭവിക്കാൻ സാധിക്കുന്ന വർഷം ആയിരിക്കും. കർമ്മരംഗത്ത് കഠിനാദ്ധ്വാനം ചെയ്യും. നേതൃപദവികളും വരുമാനവർദ്ധനവും ഉണ്ടാകും. മംഗളകർമ്മങ്ങളുടെ നേതൃസ്ഥാനം വഹിക്കും.മ ത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കാൻ സാധിക്കും. വളരെ ഉത്തരവാദിത്വത്തോടും നിഷ്ഠയോടും കൂടി ജീവിക്കാൻ സാധിക്കും. കച്ചവടമേഖലയിൽ നിന്നും മികച്ച ലാഭം ഉണ്ടാകും. കർഷകർക്ക് ചെറിയ രീതിയിലുള്ള പ്രയാസങ്ങൾ അനുഭവപ്പെടും. ദേഹാസ്വസ്ഥതകൾ ഉണ്ടാകും.

    മേടം, ഇടവം,മിഥുനം മാസങ്ങളിൽ ഉയർന്ന സാഹചര്യങ്ങൾ, രോഗപീഡ, ഉത്സാഹശീലം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ കാര്യലാഭം, കുടുംബസുഖം, സാമ്പത്തികലാഭം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ വിദ്യാഭ്യാസപുരോഗതി, വ്യാപാരലാഭം, ഉന്നതസ്ഥാന ലബ്ദ്ധി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ വിഭാവപുഷ്ടി, മനഃസന്തോഷം, വസ്ത്രാഭരണാദി ലാഭം എന്നിവ ഉണ്ടാകും.

    വൃശ്ചികക്കൂറ്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)

    ശുഭഫലങ്ങൾ ഉണ്ടാകുന്ന വർഷം ആണ്. സാമ്പത്തികസ്ഥിതി അനുകൂലമാകും. ബാദ്ധ്യതകൾ അവസാനിപ്പിക്കാൻ കഴിയും. കർമ്മരംഗത്തെ വെല്ലുവിളികളെ ധീരമായി നേരിടും. വിദ്യാർത്ഥികൾക്ക് വർഷം ഗുണകരം ആണ്. ബന്ധുജനക്ലേശം ഉണ്ടാകും. കച്ചവടാവശ്യങ്ങൾക്ക് വേണ്ടി ദൂരയാത്രകൾ ചെയ്യും. കലാകാരന്മാർക്ക് അംഗീകാരവും പ്രശസ്തിയും ഉണ്ടാകും. കർഷകർക്ക് വർഷാരംഭത്തിൽ പ്രയാസങ്ങൾ ഉണ്ടാകുമെങ്കിലും വർഷാവസാനത്തോടു കൂടി അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും. ആരോഗ്യം തൃപ്തികരം ആയിരിക്കും.

    മേടം, ഇടവം, മിഥുനം മാസങ്ങളിൽ ദുഃഖാനുഭവങ്ങൾ, ധനലാഭം, ദൂരയാത്രകൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ആഗ്രഹസഫലീകരണം, കർമ്മപുഷ്ടി, കാര്യ വിജയം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ വിദ്യാഭ്യാസപുരോഗതി, നേതൃപദവികൾ, ഐശ്വര്യം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ബഹുജനസമ്മിതി, കാർഷികാഭിവൃദ്ധി, ശ്രേയസ്സ് എന്നിവ ഉണ്ടാകും.

    ധനുക്കൂറ്‍ (മൂലം, പൂരാടം, ഉത്രാടം 1/4)

    ഗുണദോഷസമ്മിശ്രമായഫലങ്ങൾ ഉണ്ടാകുന്ന കാലം ആണ്. ജീവിതചിലവുകൾ വർദ്ധിക്കും. ഗൃഹനിർമ്മാണം പൂർത്തീകരിക്കും .ഒന്നിലധികം വരുമാനമാർഗ്ഗങ്ങൾ ഉണ്ടാകും. തൊഴിൽരംഗത്തെ ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കാൻ പ്രയാസപ്പെടും. കുടുംബജീവിതത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ യഥാസമയത്ത് പരിഹരിക്കാൻ കഴിയും. തൊഴിലന്വേഷകർക്ക് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കും. വ്യാപാരം,കൃഷി എന്നിവ ഗുണകരം ആയിരിക്കും. ലഘുവായ ശാരീരികപ്രയാസങ്ങൾ ഉണ്ടാകും.

    മേടം, ഇടവം, മിഥുനം മാസങ്ങളിൽ മനഃക്ലേശം, ബന്ധുജനസുഖം, അനാവശ്യ ചിലവുകൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ദേഹാരിഷ്ട്ടുകൾ, തൊഴിൽ ഔന്നത്യം, വ്യാപാരലാഭം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ധനധാന്യസമൃദ്ധി, ഗൃഹനിർമ്മാണം എന്നിവ ഉണ്ടാകും.മകരം,കുംഭം,മീനം മാസങ്ങളിൽ പ്രശസ്തി,ആരോഗ്യപ്രശ്നങ്ങൾ,ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും.

    Vishu Phalam: സമ്പൂർണ്ണ വിഷു ഫലം 2019
    മകരക്കൂറ്‍ (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2)

    പുരോഗതി കൈവരിക്കാൻ സാധിക്കുന്ന വർഷം ആണ്. ഈശ്വരഭക്തി, ധർമ്മിഷ്ഠത, പരോപകാരതത്പരത എന്നിവ ഉണ്ടാകും. ശാസ്ത്ര കലാസാംസ്കാരിക രംഗങ്ങളിൽ ശോഭിക്കും. കർമ്മരംഗത്ത് മേലധികാരികളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. വിദ്യാപുരോഗതി ഉണ്ടാകും. കൃഷി, വ്യാപാരം എന്നിവയിൽ നിന്നും ലാഭം ഉണ്ടാകും. പുണ്യപ്രവൃത്തികൾ ചെയ്യും. ദീർഘകാലരോഗികൾക്ക് വളരെ ശ്രദ്ധ അത്യാവശ്യമാണ്.

    മേടം, ഇടവം, മിഥുനം മാസങ്ങളിൽ സാമ്പത്തികലാഭം, നേതൃപദവികൾ, സൗഖ്യം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ കുടുംബൈശ്വര്യം, സഹൃദയത്വം, പരീക്ഷാവിജയം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ പ്രശസ്തി, വിഭവപുഷ്ടി, തീർത്ഥാടനം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ സന്താനശ്രേയസ്സ്, കാർഷികാദായം, പ്രയത്നഫലം എന്നിവ ഉണ്ടാകും.

    കുംഭക്കൂറ്‍ (അവിട്ടം1/2,ചതയം,പൂരുരുട്ടാതി 3/4)

    കർമ്മപുഷ്ടിയും കഠിനാദ്ധ്വാനവും മൂലം നേട്ടങ്ങൾ ഉണ്ടാകുന്ന കാലം ആണ്. ധനം ശരിയായ രീതിയിൽ വിനിയോഗിക്കാൻ സാധിക്കും. സമൂഹത്തിൽ ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കും. കുടുംബനേതൃത്വം ഏറ്റെടുക്കും. മനോവിഷമങ്ങൾക്കിടയാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകും. ബന്ധുജനസുഖം, പുത്രസുഖം, ഉത്തരവാദിത്വബോധം എന്നിവ ഉണ്ടാകും. കർഷകർ, വ്യാപാരികൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർക്ക് കാലം ഗുണകരം ആയിരിക്കും. ആരോഗ്യപ്രശ്നങ്ങൾ സ്വസ്ഥത കുറക്കാനിടയുണ്ട്.

    മേടം, ഇടവം, മിഥുനം മാസങ്ങളിൽ ധനധാന്യലാഭം, കർമ്മപുരോഗതി, സ്വജനാനുകൂല്യം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ഉന്നത സ്ഥാന ലബ്ദ്ധി, പുണ്യപ്രവൃത്തികൾ, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ മനോവ്യാകുലതകൾ, സന്താനസൗഭാഗ്യം, കുടുംബപുരോഗതി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ അന്യദേശവാസം, പരീക്ഷാവിജയം, സൗഖ്യം എന്നിവ ഉണ്ടാകും.

    മീനക്കൂറ്‍ (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

    നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന വർഷം ആണെങ്കിലും ലഘുവായ പ്രതിസന്ധിഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അനാവശ്യചിലവുകൾ ഒഴിവാക്കും. ഗൃഹനിർമ്മാണം ആരംഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒത്തു വരും. ഉദ്യോഗരംഗത്ത് അനുകൂലമായ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ലഭിക്കും. കുടുംബരംഗത്ത് സ്വത്തുതർക്കങ്ങൾ ഉണ്ടാകും. പൊതുപ്രവർത്തകർക്ക് ജനസമ്മിതി നേടിയെടുക്കാൻ സാധിക്കും. വിദ്യാഭ്യാസ രംഗത്ത് ഉയർച്ച ഉണ്ടാകും. കർഷകർക്കും വ്യാപാരികൾക്കും വർഷാരംഭത്തിൽ ധനനഷ്ടം ഉണ്ടാകും. ആരോഗ്യപ്രശ്നങ്ങൾ പ്രയാസങ്ങൾ സൃഷ്ടിക്കും.

    മേടം, ഇടവം, മിഥുനം മാസങ്ങളിൽ സാമ്പത്തിക പുരോഗതി, പ്രയത്‌നഫലം, സർവ്വകാര്യവിജയം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ പരീക്ഷാ വിജയം, മനോവ്യാകുലതകൾ, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ പ്രിയജനാനുകൂല്യം, കീർത്തി, ശത്രുപീഡ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ വിഭാവപുഷ്ടി, ധാർമ്മിക പ്രവൃത്തികൾ, മനഃസന്തോഷം എന്നിവ ഉണ്ടാകും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad