Header Ads

  • Breaking News

    കിണറുകളിലെ വെള്ളത്തില്‍ തീയിട്ടാല്‍ ആളിക്കത്തുന്നു



    കണ്ണോത്തുംചാല്‍: 
    കിണറുകളില്‍ നിന്നെടുത്ത വെള്ളത്തില്‍ തീയിട്ടാല്‍ ആളിക്കത്തുന്നു. കിണറുകളില്‍ ഡീസലിന്റെ അംശം കണ്ടെത്തി. കുടുംബങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കലക്ടര്‍, മേയര്‍, പൊലീസ്, അഗ്‌നിശമന സേന എന്നിവര്‍ക്ക് പരാതി നല്‍കി. പരിസരത്തെ മറ്റ് കിണറുകളിലേക്കും ഡീസല്‍ വ്യാപിക്കുമെന്ന ആശങ്കയും പരിസരവാസികള്‍ക്കുണ്ട്. കണ്ണോത്തും ചാലില്‍ ദേശീയപാതയ്ക്കരികിലുള്ള പെട്രോള്‍ പമ്പിന് പിന്‍വശത്തെ ചൊവ്വ കണ്ണോത്തുംചാല്‍ കോവില്‍ റോഡ് റസിഡന്‍സ് അസോസിയേഷന്‍ പരിധിയിലെ വീട്ടു കിണറുകളിലാണ് ഉറവകളിലൂടെ ഡീസല്‍ എത്തിയതായി പരാതിയുള്ളത്.
    അഞ്ച് കിണറുകളില്‍ വലിയ തോതില്‍ ഡീസലിന്റെ അംശം കാണുന്നുണ്ട്. പാത്രത്തിലാക്കിയ വെള്ളത്തില്‍ തീയിട്ടാല്‍ ആളിക്കത്തുന്നുണ്ട്. മറ്റു കിണറുകളിലെ വെള്ളത്തിന് ഡീസലിന്റെ മണമുണ്ട്. ഈ വെള്ളത്തില്‍ നനച്ച തുണിയും കത്തുന്നുണ്ട്.കിണറുകള്‍ ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് കുടുംബങ്ങള്‍ പൈപ്പ് വെള്ളമാണ് ആശ്രയിക്കുന്നത്. വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ പൈപ്പ് വെളളത്തിനും ക്ഷാമമുണ്ടാകുമെന്ന് സമീപവാസികള്‍ പറയുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad